ഡോ. സെലിൻ റോയിയെ ആദരിച്ചു
1339221
Friday, September 29, 2023 10:05 PM IST
അരുവിത്തുറ: സെന്റ് ജോർജ് കോളജ് കെമിസ്ട്രി വിഭാഗം മുൻ അധ്യാപികയും വിരമിച്ചതിനു ശേഷം ഭരതനാട്യത്തിൽ അരങ്ങേറ്റവും കുറിച്ച ഡോ. സെലിൻ റോയിയെ ആദരിച്ചു. സെന്റ് ജോർജ് ഫൊറോന പള്ളി സംഘടിപ്പിച്ച നവോമി സംഗമത്തിലാണ് ആദരിച്ചത്. 63 -ാംവയസ്സിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ച് മാതൃകയായ അധ്യാപികയാണ് ഡോ. സെലിൻ. വിരമിച്ചതിനു ശേഷം പാലാ നഗര സഭാധ്യക്ഷയാവുകയും അതിനുശേഷം കഠിന പ്രയത്നത്തിലൂടെയാണ് ഭരതനാട്യം അഭ്യസിച്ചത്.
ഉറച്ച ആത്മവിശ്വാസമുണ്ടെങ്കിൽ ജീവിത വിജയം സാധ്യമാകുമെന്നതിന്റെ ഉദാഹരണമാണ് ഡോ. സെലിൻ ടീച്ചർ എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കാപറമ്പിൽ പറഞ്ഞു. ആരെങ്കിലും താങ്ങാൻ ഉണ്ടെങ്കിൽ മാത്രമെ ഉയരങ്ങൾ കീഴടക്കാൻ സാധിക്കൂവെന്നുള്ള ചിന്ത തിരുത്തേണ്ട കാലമായി എന്ന് സംഗമം ഉദ്ഘാടനം ചെയ്ത് ഡോ. സെലിൻ റോയി പറഞ്ഞു. സഹദാ ജനറൽ കോ-ഓർഡിനേറ്റർ ഡോ. റെജി വർഗീസ് മേക്കാടൻ, ജെയ്സൺ കൊട്ടുകാപ്പള്ളിൽ, ജോൺസൺ ചെറുവള്ളിൽ, ജോർജ് വടക്കേൽ എന്നിവർ പ്രസംഗിച്ചു.