സുനാമി കോളനി റോഡിൽ വെള്ളക്കെട്ട്
1597503
Monday, October 6, 2025 11:31 PM IST
ഹരിപ്പാട്: സുനാമി കോളനിയിലേക്കുള്ള റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നു. ആറാട്ടുപുഴ ഒൻപതാം വാർഡ് പെരുമ്പള്ളി വേൾഡ് വിഷൻ സുനാമി റോഡിലെ കോളനിയിലേക്കുള്ള വെള്ളക്കെട്ടാണ് താമസക്കാർക്കും പ്രദേശവാസികൾക്കും ദുരിതമാകുന്നത്. രണ്ടു ഭാഗമായുള്ള കോളനിയിലെ വടക്കുവശത്തെ വീടുകളിലേക്കെത്താനുള്ള ഏക വഴിയിലാണ് വെള്ളം നിറഞ്ഞുകിടക്കുന്നത്.
മഴക്കാലം മുഴുവനും ഇതാണ് അവസ്ഥ. കെട്ടിനിൽക്കുന്ന അഴുക്കുവെള്ളത്തിലൂടെയുള്ള യാത്രമൂലം കാലിൽ വ്രണങ്ങളുമുണ്ടാകുന്നു. താഴ്ന്നുകിടക്കുന്ന റോഡിൽ വെള്ളം നിറഞ്ഞു സമീപത്തെ വീടുകളിലേക്കും കയറുന്നുണ്ട്. മുൻപ് ഒഴുകിമാറിയിരുന്ന സ്ഥലം മണ്ണിട്ടുയർത്തിയതോടെയാണ് ദുരിതമേറിയത്.