പി.ഡി. ലൂക്ക് അനുസ്മരണം
1597497
Monday, October 6, 2025 11:31 PM IST
ചമ്പക്കുളം: കേരളത്തിലെ മികച്ച സഹകാരിയും അധ്യാപകനും വള്ളംകളി ദൃക്സാക്ഷിവിവരണക്കാരനുമായിരുന്ന പി.ഡി. ലൂക്കിന്റെ 21-ാമത് അനുസ്മരണ സമ്മേളനവും പുരസ്കാര സമര്‍പ്പണവും പി.ഡി. ലൂക്ക് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഒന്‍പതിന് രാവിലെ 11ന്് മങ്കൊമ്പ് ബ്രൂക്ക്ഷോര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാൻ കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപിഉദ്ഘാടനം ചെയ്യും. വള്ളംകളി, വഞ്ചിപ്പാട്ട് എന്നിവയിലെ സമഗ്രസംഭാവനയ്ക്ക് സി.കെ. സദാശിവന്, നാടക സിനിമ സീരിയല്‍ നടനായ പ്രമോദ് വെളിയനാട് എന്നിവര്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കും.
വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരെ യോഗത്തില്‍ ആദരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പി.ഡി. ലൂക്ക് ഫൗണ്ടേഷന് ചെയര്മാന് ബാബു പാറക്കാടന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും പി.ഡി. ലൂക്ക് ഫൗണ്ടേഷന് രക്ഷാധികാരിയുമായ ജേക്കബ് ഏബ്രഹാം, കൈനകരി ചാവറഭവന്‍ ഡയറക്ടര്‍ ഫാ. തോമസ് ഇരുമ്പുകുത്തിയില്‍, കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം. സി. പ്രസാദ്, ജോബിന് എസ്. കൊട്ടാരം, പ്രവീണ്‍ ഇറവങ്കര, എ.കെ. ജോസഫ്, ജോസ് കാവനാടന്‍, ജോസ് കൊച്ചുകളപ്പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിക്കും.