തുറവൂർ-കുമ്പളങ്ങി റോഡിന് ശാപമോക്ഷം; അറ്റകുറ്റപ്പണി ആരംഭിച്ചു
1597495
Monday, October 6, 2025 11:31 PM IST
തുറവൂർ: തുറവൂർ- കുമ്പളങ്ങി റോഡിന് ശാപമോക്ഷം. റോഡിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചു. കോടികൾ അനുവദിച്ചിട്ടും രാഷ്ട്രീയ വടംവലിയിൽ നിർമാ ണം നടത്താതെ ജനങ്ങളെ വലച്ച റോഡിന്റെ നിർമാണ പ്രവൃ ത്തികളാണ് ഇന്നലെ ആരംഭിച്ചത്. തിരക്കേറിയ തുറവൂർ -കുമ്പളങ്ങി റോഡിനാണ് പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ട് കോടികൾ അനുവദിച്ചിട്ടും റോഡ് പണിനടത്താതിരുന്നത്. മഴയുടെ കാരണം പറഞ്ഞ് റോഡ് നിർമാണം നടത്താത്തത് യഥാർഥ ത്തിൽ എംപിയും ഭരണകക്ഷി പാർട്ടി നേതാക്കളുമായുള്ള രാഷ്ട്രീയ വടംവലിയാണെന്നാണ് ജനങ്ങൾ പറയുന്നത്.
വൻകുഴികളിൽ നിറഞ്ഞ ഈ റോഡിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരുടെ നടുവൊടിയുകയാണ്. നിരവധി കെഎസ്ആർടിസി, സ്വകാര്യബസുകൾ സർവീസ് നടത്തുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് ടാറിംഗ് നടത്താതെ വർഷങ്ങളായി കുഴിയടയ്ക്കൽ നാടകം മാത്രമാണ് നടക്കുന്നത്. എ.എം. ആരിഫ് എംഎൽഎയായിരിക്കെ എട്ടു വർഷം മുമ്പാണ് തുറവൂർ - കുമ്പളങ്ങി റോഡിൽ അവസാനമായി ടാറിംഗ് നടത്തിയത്.
കുറച്ചുകാലങ്ങൾക്കു ശേഷം തകർന്നു തുടങ്ങിയ റോഡിൽ ലക്ഷങ്ങൾ ചെലവഴിച്ച് ഇടയ്ക്കിടെ അറ്റകുറ്റപ്പണി നടത്തിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. തകർച്ചയിലായ റോഡിൽ മാസങ്ങൾക്കു മുൻപ് രൂപപ്പെട്ട കുഴികൾ കാലവർഷം ആരംഭിച്ചതോടെ വലുതായി.