കെജിഒഎ ദക്ഷിണ മേഖല വജ്രജൂബിലി സംഗമം
1597237
Sunday, October 5, 2025 11:37 PM IST
കായംകുളം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്രജൂബിലി മേഖലാ സംഗമം നടത്തി. കായംകുളം താമരശേരി കൺവൻഷൻ സെന്ററിൽ നടന്ന സംഗമം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. കെജിഒഎ സംസ്ഥാന പ്രസിഡന്റ് എസ്.ആർ. മോഹനചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം. എൻ. ശരത്ചന്ദ്രൻ ലാൽ സംഘടനാ ചരിത്രം അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർപേഴ്സൺ യു. പ്രതിഭ എംഎൽഎ, സംസ്ഥാന ജനറൽ സെക്രട്ടറി എം. ഷാജഹാൻ, വൈസ് പ്രസിഡന്റ് സി.കെ. ഷിബു എന്നിവർ പ്രസംഗിച്ചു.