കുട്ടനാട്ടിലെ ജനങ്ങളെ സര്‍ക്കാര്‍ വഞ്ചിച്ചു: അപു ജോൺ ജോസഫ്
1596946
Sunday, October 5, 2025 3:43 AM IST
കുട്ടനാട്: ആരോഗ്യമേഖലയെ മുച്ചൂടും തകര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരും കഴിവുകെട്ട മന്ത്രിയും ഭരിക്കുന്നടിത്തോളം കാലം പാവപ്പെട്ട ജനങ്ങള്‍ക്ക് രക്ഷയില്ലെന്നും കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ലഭ്യമാക്കാതെ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ്. കുട്ടനാട് താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് കുട്ടനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി സംസ്ഥാന വൈസ് ചെയര്മാന് റെജി ചെറിയാന് മാര്‍ച്ച് ഫ്ളാഗ് ഓഫ് ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആര്. ശ്രീകുമാര്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി.
പാര്‍ട്ടി ഉന്നതാധികാരസമിതി അംഗങ്ങളായ ജോസ് കോയിപ്പള്ളി, സണ്ണി തോമസ് കളത്തില്‍, റോയി ഊരാംവേലി, സാബു തോട്ടുങ്കല്‍, ജോബിള്‍ പെരുമാള്‍, ബിജു ചെറുകാട്, പ്രകാശ് പനവേലി, സി.ടി. തോമസ്, ജോസ് കാവനാട്, തോമസ്കുട്ടി മാത്യു, ജയ്സ് വെട്ടിയാര്‍, ലാല്‍ വയലാര്‍, വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.