കു​ട്ട​നാ​ട്: കാ​രു​ണ്യപ്ര​വ​ര്‍​ത്ത​ക​ന്‍ ജോ​സ് ജോ​ണ്‍ വെ​ങ്ങാ​ന്ത​റ​യ്ക്ക് സ്വീ​ക​ര​ണം ന​ല്‍​കി. ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്തി​ല്‍ ന​ട​ത്തി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് കൂ​വ​ക്കാ​ട്ട് പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ച​ട​ങ്ങി​ല്‍ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​മോ​ന്‍ തു​മ്പൂ​ങ്ക​ല്‍ അധ്യക്ഷ​ത വ​ഹി​ച്ചു.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. മാത്യു ച​ങ്ങ​ങ്ക​രി, ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍, ഫാ. ​സാ​വി​യോ മാ​നാ​ട്ട്, ഓ​ള്‍ ഇ​ന്ത്യ കാ​ത്ത​ലി​ക് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സൈ​ബി അ​ക്ക​ര, ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ന്‍, ബി​നു ഡൊ​മ​ിനി​ക്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി ജി​ല്ല സെ​ക്ര​ട്ട​റി ടോ​മി​ച്ച​ന്‍ അ​യ്യ​രു​കു​ള​ങ്ങ​ര, മ​ദ​ര്‍ തെ​രേ​സാ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ലാ​ലി ഇ​ള​പ്പു​ങ്ക​ല്‍, കെഎ​ല്‍എം ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​ജെ. സെ​ബാ​സ്റ്റ്യ​ന്‍, ഔ​സേ​പ്പ​ച്ച​ന്‍ ചെ​റു​കാ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.