കല്ലൂർക്കാട് ബസിലിക്കയിൽ ദർശനത്തിരുനാൾ
1596954
Sunday, October 5, 2025 3:43 AM IST
ചമ്പക്കുളം: കല്ലൂര്‍ക്കാട് സെന്റ് മേരീസ് ബസിലിക്കയില്‍ പുഷ്പറോസ് മാതാവിന്റെ ദര്‍ശനത്തിരുനാളും കര്‍ത്താവിന്റെ ജനന ജൂബിലി ആഘോഷവും എട്ടുമുതല്‍ 19 വരെ നടക്കും.
എട്ടിന് വൈകുന്നേരം നാലിന് ബസിലിക്ക റെക്ടറും കപ്ലോന്‍ വികാരിയുമായ ഫാ. ജയിംസ് പാലയ്ക്കല്‍ കൊടിയേറ്റും. 4.15ന് ജപമാല, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, പ്രസംഗം, പുഷ്പ റോസ മാതാവിന്റെ പുഷ്പമുടി വെഞ്ചരിപ്പ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 5.45ന് ആരാധന, സപ്രാ, വിശുദ്ധ കുര്‍ബാന വൈകുന്നേരം നാലിന് ജപമാല, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, പ്രസംഗം.
12ന് ആവിലായിലെ വിശുദ്ധ അമ്മത്രേസ്യായുടെ തിരുനാള്‍ദിനം രാവിലെ 6.15ന് സപ്രാ, വിശുദ്ധ കുര്‍ബാന, 9.15ന് ഖുദ്ആ, വിശുദ്ധ കുര്‍ബാന, വൈകുന്നേരം നാലിന്് ജപമാല, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന പ്രസംഗം, പ്രദക്ഷിണം.
16ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, പ്രസംഗം തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കുറിലോസ്. 17ന് വൈകുന്നേരം നാലിന് വാഴ്ച. 4.50ന് വിശുദ്ധ കുര്‍ബാന, പ്രസംഗം-ചങ്ങനാശേരി ആർച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.
18ന് വൈകുന്നേരം 5.45ന് ദിവ്യകാരുണ്യ ആരാധനയും പരിശുദ്ധ കുര്‍ബാനയുടെ പ്രദക്ഷിണവും ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, കപ്ലോന്‍ വികാരി വാഴ്ച, ഫ്യൂഷന്‍ മ്യൂസിക്.
19ന് പ്രധാന തിരുനാള്‍ ദിനം രാവിലെ 5.30നും 7.30 നും വിശുദ്ധ കുര്‍ബാന, 10ന് തിരുനാള്‍ കുര്‍ബാന, വചനസന്ദേശം, തിരുനാള്‍ പ്രദക്ഷിണം. വൈകുന്നേരം അഞ്ചിന് റംശാ, കൊടിയിറക്ക്.
ജൂബിലിവര്‍ഷം പ്രമാണിച്ച് ദര്‍ശനത്തിരുനാളിനോടനുബന്ധിച്ച് ഒമ്പതിന് രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ അഖണ്ഡ ജപമാലയും 10, 13, 14, 15 തീയതികളില്‍ രാവിലെ 10 മുതല്‍ 12 വരെ വചന ഉപാസനയും നടത്തും. 10ന് മരിച്ചവരുടെ അനുസ്മരണ ദിനമായും 11ന് രോഗീദിനമായും ആചരിക്കും. തിരുനാള്‍ ദിവസങ്ങളില്‍ കല്ലൂര്‍ക്കാട് പുഷ്പ റോസ് മാതാവിന്റെ പുഷ്പമുടി സമര്‍പ്പണത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.