ട്രാവലര്‍ നിയന്ത്രണം തെറ്റി മുട്ടാര്‍ റോഡിലേക്കു വീണു
1597492
Monday, October 6, 2025 11:31 PM IST
എടത്വ: നീരേറ്റുപുറം ജംഗ്ഷനു സമീപം ട്രാവലര്‍ പിന്നോട്ട് തിരിക്കുന്നതിനിടെ നിയന്ത്രണം തെറ്റി താഴ്ചയിലെ മുട്ടാര്‍ റോഡിലേക്ക് വീണു. ഇന്നലെ വൈകിട്ടാണ് സംഭവം.
നീരേറ്റുപുറം ജംഗ്ഷനു സമീപം കാര്‍ സ്റ്റാന്‍ഡില്‍നിന്ന് ട്രാവലര്‍ പിന്നോട്ട് തിരിക്കുന്നതിനിടെ നിയന്ത്രണം തെറ്റി നീരേറ്റുപുറം മുട്ടാര്‍ റോഡിലേക്ക് പിന്‍ഭാഗം ഇടിച്ചുവീഴുകയായിരുന്നു. താഴെ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടറിനും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഡ്രൈവര്‍ അപകടം കൂടാതെ രക്ഷപ്പെട്ടു.