സിബിഎസ്ഇ ജില്ലാ സഹോദയ കലോത്സവത്തിനു തുടക്കമായി
1597499
Monday, October 6, 2025 11:31 PM IST
അമ്പലപ്പുഴ: സിബിഎസ്ഇ ജില്ലാ സഹോദയ കലോത്സവത്തിനു തുടക്കമായി. സഹോദയ സ്കൂൾസ് കോംപ്ലക്സ് 19-ാമത് ജില്ലാ കലോത്സവം 2025 കളർകോട് ചിന്മയ വിദ്യാലയത്തിൽ ആരംഭിച്ചു. പിറവം ആദിശങ്കര നിലയം ആചാര്യൻ സ്വാമി ശാരദാനന്ദ സരസ്വതി ഉദ്ഘാടനം നിർവഹിച്ചു. സഹോദയ പ്രസിഡന്റ് ഡോ. എ. നൗഷാദ് അധ്യക്ഷനായി. ആലപ്പുഴ ചിന്മയ വിദ്യാലയ പ്രിൻസിപ്പൽ ഡോ. ആർ.എസ്. രേഖ സ്വാഗതം പറഞ്ഞു.
ചിന്മയ വിദ്യാലയ പ്രസിഡന്റ് ഡോ. കെ. നാരായണൻ, സഹോദയ വൈസ് പ്രസിഡന്റ് സെൻ കല്ലുപുര, സെക്രട്ടറി ആശ യതിശ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സവിത എസ്. ചന്ദ്രൻ, ഗീതാ വി. പ്രഭു എന്നിവർ സന്നിഹിതരായിരുന്നു. ആശാ യതിശ് നന്ദി പറഞ്ഞു. ആദ്യദിനം രചനാമത്സരങ്ങളോടെ 12 വേദികളിലായി 42 ഇനങ്ങൾ പൂർത്തിയായി. 53 സ്കൂളുകളിൽനിന്നായി മൂവായിരത്തിൽപരം മത്സരാർഥികൾ പങ്കെടുക്കുന്നു. കലോത്സവം 11ന് സമാപിക്കും.