ജില്ലാതല വന്യജീവി വാരാഘോഷം: സമ്മാനങ്ങള്‍ വിതരണം ചെയ്തു
1597236
Sunday, October 5, 2025 11:37 PM IST
ആലപ്പുഴ: ജില്ലാതല വന്യജീവി വാരാഘോഷം 2025ന്റെ ഭാഗമായി ആലപ്പുഴ സോഷല്‍ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തില്‍ എല്‍പി, യുപി, ഹൈസ്കൂള്‍, കോളജ് വിഭാഗം വിദ്യാര്‍ഥികള്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ആലപ്പുഴ സോഷ്യല്‍ ഫോറസ്ട്രി കൊമ്മാടി ഓഫീസില്‍ നടന്ന പരിപാടി നഗരസഭാ അധ്യക്ഷ കെ.കെ. ജയമ്മ ഉദ്ഘാടനം ചെയ്തു. മത്സരങ്ങളിലെ വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റ് വിതരണവും നഗരസഭാധ്യക്ഷ നിര്‍വഹിച്ചു.
വിദ്യാര്‍ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ്, ഉപന്യാസം, ക്വിസ്, പ്രസംഗം എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ രണ്ട്, മൂന്ന് തീയതികളില്‍ നടത്തിയിരുന്നു.ആകെ 384 പേര് പങ്കെടുത്തു.
കളപ്പുര വാര്‍ഡ് കൗണ്‍സിലര്‍ ജ്യോതി പ്രകാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സെര്‍വേറ്റര്‍ സുമി ജോസഫ്, കൊമ്മാടി വാര്‍ഡ് കൗണ്‍സിലര്‍ മോനിഷ ശ്യാം, സോഷ്യല്‍ ഫോറസ്ട്രി ചെങ്ങന്നൂര്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.കെ. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
അളകനന്ദ, ദേവദര്‍ശന്‍ (ശ്രീ ശങ്കര ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ചേര്‍ത്തല), അഭിന്‍ സുരേഷ് (ഗവ. ബിഎച്ച്എസ് ഹരിപ്പാട്), മാനസമീര (ജിഎച്ച്എസ്എസ് ഹരിപ്പാട്) എന്നിവര്‍ പെന്‍സില്‍ ഡ്രയിംഗിനും ദിഗ. ഡി. ജി (ജിഎല്‍പിഎസ് നടുവട്ടം), പി. അവന്തിക (എസ്എസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ചേര്‍ത്തല), അയാന ഫാത്തിമ (കാര്‍മല്‍ അക്കാദമി എച്ച്എസ്എസ് ആലപ്പുഴ), മാനസമീര (ജിഎച്ച്എസ്എസ് ഹരിപ്പാട്) എന്നിവര്‍ വാട്ടര്‍ കളറിംഗിനും ഒന്നാം സമ്മാനം നേടി.
ഉപന്യാസ രചനയില്‍ ഗായത്രി. എസ് (ജിജിഎച്ച്എസ്എസ് ചേര്‍ത്തല), നിരഞ്ജന കൃഷ്ണ (എസ്എൻറ്റി എച്ച്എസ്എസ് ചേര്‍ത്തല), ക്വിസ് മത്സരത്തില്‍ നവതേജ് കിരണ്‍, അഭിനവ് കൃഷ്ണ (പിജിഎച്ച്എസ്എസ്), അദ്വൈത് ആര് (എന്‍എസ്എസ് എച്ച്എസ്എസ് കരുവാറ്റ), പ്രസംഗമത്സരത്തില്‍ അലീന ഷാജി (സെന്റ് ആന്‍സ് പബ്ലിക് സ്കൂള്‍), വേദലക്ഷ്മി.എസ് (ജിഎംഎച്ച്എസ്എസ് അമ്പലപ്പുഴ) എന്നിവര്‍ ഒന്നാം സമ്മാനം നേടി.