ഹരിത കാമ്പസ് പ്രഖ്യാപനം
1596953
Sunday, October 5, 2025 3:43 AM IST
ചെങ്ങന്നൂർ: സ്വച്ഛ് സർവേക്ഷൻ കാമ്പയിന്റെ ഭാഗമായ സ്വച്ഛോത്സവത്തിൽ ഗവ. വനിത ഐറ്റിഐയെ ഹരിത കാമ്പസായി പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരുവര്‍ഷത്തെ ഹരിതപ്രോട്ടോക്കോള്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ചെങ്ങന്നൂര്‍ നഗരസഭ, ഹരിത കേരള മിഷന് എന്നിവയുടെ സഹകരണത്തോടെ ചെങ്ങന്നൂര്‍ ഗവ.വനിത ഐടിഐയെ ഹരിത കാമ്പസായി പ്രഖ്യാപിച്ചത്.
നഗരസഭാധ്യക്ഷ ശോഭ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ മനു എം. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ. ഷിബുരാജന്‍ ഹരിത കാമ്പസ് പ്രഖ്യാപനം നടത്തി. ആരോഗ്യ സ്റ്റാന്‍സിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റ്റി.കുമാരി ഹരിത സര്‍ട്ടിഫിക്കറ്റ് പ്രിന്‍സിപ്പൽ സജിമോന്‍ തോമസിന് കൈമാറി. സീനിയര്‍ സൂപ്രണ്ട് ജി. ശ്രീകുമാര്‍, നഗരസഭ സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി. നിഷ, രാധാകൃഷ്ണക്കുറുപ്പ്, പ്രസന്ന ശശി, ടി.ബി. രാജീവ്, ഡി. ധനേഷ് എന്നിവര്‍ പ്രസംഗിച്ചു.