കാറിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വിദ്യാര്‍ഥി മരിച്ചു
1596943
Sunday, October 5, 2025 3:43 AM IST
അമ്പലപ്പുഴ: കാറിടിച്ചു പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ വിദ്യാര്‍ഥി മരിച്ചു. നീര്‍ക്കുന്നം വെള്ളം തെങ്ങില്‍ അബ്ദുള്‍ സലാമിന്റെ മകന് സഹിലാണ് (8) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ദേശീയ പാതയില്‍ പുന്നപ്ര മാര്‍ക്കറ്റ് ജംഗ്ഷനിലായിരുന്നു അപകടം.
ബന്ധുവായ ഐഷയ്ക്കൊപ്പം സൈക്കിളില്‍ പോകുമ്പോള്‍ നിയന്ത്രണം തെറ്റിയ കാറിടിച്ചാണ് അപകടം സംഭവിച്ചത്. തുടര്‍ന്ന് ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് സഹില്‍ മരിച്ചത്. പുന്നപ്ര ഗവ. ജെബി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്.