ദ്വിദിന സഹവാസ ക്യാന്പ്
1596951
Sunday, October 5, 2025 3:43 AM IST
എടത്വ: തലവടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീം ദ്വിദിന സഹവാസ ക്യാന്പ് നിനവ് 2025 ജില്ലാ പഞ്ചായത്ത് വികസന സ്ഥിരസമിതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ പ്രസിഡന്റ് എസ്. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ വി. സാജിത, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ജോമോന് ജോസഫ്, എന്‍എസ്എസ് ജില്ലാ ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ നിയാമോള്‍, അധ്യാപകരായ ബി. ശ്രീരഞ്ജിനി, മെര്ലിന് മാത്യു, എന്‍എസ്എസ് വോളന്റിയേഴ്സുമാരായ എന്‍.എ. ആരോമല്‍, അപര്‍ണ സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.