ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഒഴിവാക്കണം
1596942
Sunday, October 5, 2025 3:43 AM IST
എടത്വ: ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ക്രിസ്ത്യന്‍ മാനേജ്മെന്റുകളെ വെല്ലുവിളിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ രീതി അവസാനിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസുകുട്ടി മാത്യു ചീരംവേലില്‍. കേരള കോണ്‍ഗ്രസ് എടത്വ മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ബാബു സേവ്യര്‍ അധ്യക്ഷത വഹിച്ചു. ഉന്നതാ ധികാരസമിതി അംഗം റോയി ഊരാംവേലില്, സംസ്ഥാന ജനറല്‍ സെക്രട്ടറി റ്റെഡി സക്കറിയ, പഞ്ചായത്ത് പ്രസിഡന്റ് രേഷ്മാ ജോണ്സണ്, പഞ്ചായത്തംഗം പി.സി. ജോസഫ്, വറീച്ചന് കേളഞ്ചേരി, തങ്കച്ചന് കവലയ്ക്കല്‍, അശോകന് വൈപ്പിശേരി, കുഞ്ഞുമോന് വാതപ്പള്ളി, ജറിന് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.