റേഷൻ വ്യാപാരികളുടെ വേതന പരിഷ്കരണം നടപ്പാക്കണം
1597239
Sunday, October 5, 2025 11:37 PM IST
ചേർത്തല: റേഷൻ വ്യാപാരികളുടെ വേതന പരിഷ്കരണത്തിനായി നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശ നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ ചേർത്തല താലൂക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
70 വയസ് കഴിഞ്ഞ വ്യാപാരികളെ ആനുകൂല്യം നൽകാതെ പിരിച്ചുവിടുന്നത് പുനഃപരിശോധിക്കുക, ക്ഷേമനിധിയുടെ പ്രവ്രത്തനം കാര്യക്ഷമമാക്കുക, ഗുണനിലവാരമുള്ള ഭക്ഷ്യധാന്യങ്ങൾ വിതരണത്തിനായി എത്തിക്കുക, റേഷൻ വ്യാപാരികളുടെ വേതന പരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് തൈക്കൽ സത്താർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ഇ.വി. തിലകൻ അധ്യക്ഷത വഹിച്ചു.
ആർ. രാജുമോൻ, എൻ. രാജീവ്, ജയചന്ദ്രൻ, വി. രാഹുലേയൻ, അജി കടക്കരപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.