കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ഡിവൈഡറിൽ ഇടിച്ചുകയറി
1597230
Sunday, October 5, 2025 11:37 PM IST
അമ്പലപ്പുഴ: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ഡിവൈഡറില്‍ ഇടിച്ചുകയറി മൂന്നു യാത്രക്കാര്‍ക്ക് നിസാര പരിക്ക്. ദേശീയപാതയില്‍ പുന്നപ്ര മാര്‍ക്കറ്റ് ജംഗ്ഷനു സമീപം ഇന്നലെ പുലര്‍ച്ചെ ആറോടെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് നിലമ്പൂരിലേക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
ഇവിടെ നിര്‍മാണം പുരോഗമിക്കുന്ന അടിപ്പാതയ്ക്കു സമീപം ദേശീയ പാതയോട് ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിലേക്കാണ് ബസ് ഇടിച്ചുകയറിയത്. കനത്ത മഴയില്‍ ബ്രേക്ക് പിടിച്ചപ്പോള്‍ നിയന്ത്രണം തെറ്റിയതാണ് അപകടകാരണമായതെന്ന് ഡ്രൈവര്‍ വിനേദ് പറഞ്ഞു. 12 യാത്രക്കാരുണ്ടായിരുന്നു. നിസാര പരിക്കേറ്റ മൂന്നു യാത്രക്കാരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.