അത്തിക്കയം പാലം ഇനി രാത്രിയിലും തിളങ്ങും
1597494
Monday, October 6, 2025 11:31 PM IST
അത്തിക്കയം: ശബരിമല ഇടത്താവളത്തോടു ചേർന്നുള്ള അത്തിക്കയം പാലത്തിൽ മണ്ഡലകാലത്ത് വൈദ്യുതി വകുപ്പിന്റെ അനുമതിയോടെ താത്കാലിക വെളിച്ച സംവിധാനം ഒരുക്കകയായിരുന്നു പതിവ്.
കഴിഞ്ഞ മണ്ഡലകാലത്ത് വൈദ്യുതി വകുപ്പ് അനുമതി നിഷേധിച്ചു. തുടർന്ന് നാറാണംമുഴി ഗ്രാമപഞ്ചായത്ത് ഭരണസമിതി പദ്ധതി ആവിഷ്കരിച്ച് പാലത്തിൽ സ്ഥിരമായി വെളിച്ച സംവിധാനം ഒരുക്കാനുള്ള തീരുമാനം എടുത്തു. സംസ്ഥാന സാങ്കേതിക കമ്മിറ്റിയുടേതടക്കം അനുമതി വാങ്ങിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് സ്വിച്ച് ഓൺ കർമം നിർവഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഓമന പ്രസന്നന്റെ അധ്യക്ഷതയിൽ സോണിയ മനോജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗ്രേസി തോമസ്, സിബി താഴത്തില്ലത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് ജോർജ്, സാംജി ഇടമുറി, റോസമ്മ വർഗീസ്, ആസുത്രണ സമിതി ഉപാധ്യക്ഷൻ ഷിബു തോണിക്കടവിൽ, ജോർജ് ജോസഫ്, എ. കെ. ലാലു, ജയിംസ് കക്കാട്ട്കുഴി, രാജേന്ദ്രൻ, ജയിംസ് രാമനാട്ട്, ഡി. ഷാജി,സുനിൽ യമുന എന്നിവർ പ്രസംഗിച്ചു.