കുട്ടനാട്ടിൽ പരിശീലനം നടത്താൻ നീന്തൽക്കുളമില്ലാതെ വിദ്യാർഥികൾ
1596949
Sunday, October 5, 2025 3:43 AM IST
ചമ്പക്കുളം: വെള്ളംകൊണ്ടു സമ്പന്നമായ കുട്ടനാട്ടിലെ പഞ്ചായത്തുകളില്‍ ഒന്നില്‍പോലും 25 മീറ്റര്‍ നീന്താന്‍ തക്ക സൗകര്യമുള്ള ഒരു നീന്തല്‍ക്കുളമില്ല. നിരവധി നീന്തല്‍ താരങ്ങളെയും തുഴച്ചില്‍ താരങ്ങളെയും രൂപപ്പെടുത്തിയിട്ടുള്ള ഈ നാടിന്റെ ദയനീയ ചിത്രമാണിത്.
പ്രകൃതിദത്തമായ നിരവധി സൗകര്യങ്ങളുണ്ടായിട്ടും നാളിതുവരെയും ഒരു നീന്തല്‍ക്കുളം രൂപപ്പെടുത്താനുള്ള പദ്ധതിപോലും വിഭാവനം ചെയ്യാനാകാതെപോയതിനെ ഓര്‍ത്ത് കുട്ടനാട്ടുകാര്‍ ഇന്നും സങ്കടത്തിലാണ്.
പന്ത്രണ്ട് പഞ്ചായത്തുകളിലും പ്രകൃതി ഒരുക്കി നല്‍കിയിരിക്കുന്ന നിരവധി നദികളും കുളങ്ങളും കനാലുകളും ഉണ്ടെങ്കിലും ഒരു ചെറു നീന്തല്‍ക്കുളം പോലും തയാറാക്കാന്‍ സാധിക്കാതെ പോയതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണനേതൃത്വങ്ങളും മറ്റ് ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരുന്നവര്ക്കും ഇതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് മാറിനിൽക്കാനാവില്ല.
നീന്തല്‍ താരങ്ങളായി കേന്ദ്ര -സംസ്ഥാന സര്‍ക്കാര്‍ ജോലികളിലും പ്രതിരോധ സേനകളിലും ജോലിക്കു കയറിയിട്ടുള്ളവര്‍ നിരവധിയാണ്. ലഭ്യമായ പരിമിത സൗകര്യങ്ങള്‍ പരമാവധി ഉപയോഗിച്ച് പഴയ തലമുറ നേട്ടം കൊയ്തെടുത്തെങ്കില് നിലവിലെ അസൗകര്യങ്ങളും സാഹചര്യങ്ങളും കണക്കിലെടുത്ത് കുട്ടികളെ നീന്താന്‍ കുട്ടനാട്ടിലെ നദികളിലേക്കു വിടാന്‍ ഇന്നു മാതാപിതാക്കള്‍ മടിക്കുകയാണ്.
സാഹചര്യങ്ങള്‍ക്കനുസരിച്ച് പുതിയ തലമുറയ്ക്കു സൗകര്യം ഒരുക്കി നല്കാന് ഇപ്പോള്‍ യാതൊരു ശ്രമവും നടക്കുന്നില്ല. കുട്ടനാട്ടില്‍ നിരവധി വിദ്യാലയങ്ങളുണ്ടെങ്കിലും ഒരു കുട്ടിക്കു പോലും ജില്ലാ സംസ്ഥാനതലത്തില്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പരിശീലനം നേടാന്‍ ഒരു നീന്തല്‍ക്കുളം പോലും ഇന്നു ലഭ്യമല്ല. എന്നാല്‍കൂടി ഇവിടെയുള്ള കുട്ടികള്‍ മികച്ച പ്രകടനം നടത്തി നേട്ടങ്ങള്‍ കൊയ്യുന്നു.
കുട്ടനാട്ടലെ പല പഞ്ചായത്തുകളിലും വലിയ ചെലവു കൂടാതെ മികച്ച നീന്തല്‍ക്കുളങ്ങള്‍ രൂപപ്പെടുത്താന്‍ സൗകര്യങ്ങളുണ്ടെങ്കിലും അതിനുള്ള നടപടി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നതാണ് നാട്ടുകാരുടെ പരാതി. പ്രകൃതിതന്നെ ഒരുക്കിനൽകിയിരിക്കുന്ന സൗകര്യങ്ങളെ ഒന്നു ക്രമീകരിക്കാന്‍ പോലുമാകാത്ത സ്ഥിതിയാണ് ഇന്നു കുട്ടനാടിന്റേത്.
കുട്ടനാട്ടില്‍നിന്നും നിരവധി ദേശീയ, അന്തര്‍ദേശീയ താരങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ ഉണ്ടെങ്കിലും അതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിനല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ മറ്റ് ഉത്തരവാദിത്വപ്പെട്ടവരോ വേണ്ട ഇടപെടല്‍ നടത്താത്തതുമൂലം ഒരു തലമുറയുടെ സാധ്യതകളെയാണ് നാം ഇല്ലാതാക്കുന്നത്. സിബി ജോസ് കാര്‍മല്‍ (ഇന്റര്‍ നാഷണല്‍ നിന്തല്‍ താരം) നെടുമുടി പഞ്ചായത്ത് ഓഫീസിനു സമീപത്ത് കുട്ടികള്‍ നീന്തല്‍ പരീശീലനം നേടിയിരുന്ന മഠത്തില്തോട് മലിനമായതിനാലും വെള്ളം കുറവായതിനാലും ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണ്. നിരവധി കുട്ടികളാണ് ഇവിടെ സ്വന്തം നിലയില്‍ പരിശീലനം നടത്തിവന്നിരുന്നത്.