കാടുവിട്ട് വാനരൻ, നാട്ടുകാർക്കു കൗതുകം
1597498
Monday, October 6, 2025 11:31 PM IST
അമ്പലപ്പുഴ: കാടുവിട്ട് നാട്ടിലിറങ്ങിയ വാനരൻ നാട്ടുകാർക്കു കൗതുകമാകുന്നു. കഴിഞ്ഞ ഒരാഴ്ചയായി പുന്നപ്രയുടെ വിവിധപ്രദേശങ്ങളിലാണ് കുരങ്ങൻ വികൃതികാട്ടുന്നത്. വിശപ്പും ദാഹവും മൂത്താൽ വീടുകളിലെ മതിലിൽ വന്നിരിക്കും. എറിഞ്ഞുകൊടുക്കുന്ന ഭക്ഷണസാധനങ്ങൾ ഇരുകൈ നീട്ടി വാങ്ങി സ്ഥലം വിടും.
കുപ്പിവെള്ളം കൊടുത്താലും വാങ്ങും. ഇടയ്ക്കു കാക്കക്കൂട്ടം വളയുന്നതാണ് കുരങ്ങന്റെ ഭീഷണി. തീരദേശ പാളത്തിലൂടെ ഓടുന്ന ദീർഘദൂര ട്രെയിനിനു മുകളിൽ കയറിയിരുന്നാണ് കുരങ്ങുകൾ നാട്ടിൻപുറത്തെത്തുന്നത്. ആളൊഴിഞ്ഞ പ്രദേശങ്ങളിലാണ് കൂടുതലായും തമ്പടിക്കുന്നത്.