വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ 14 വരെ അവസരം
1597496
Monday, October 6, 2025 11:31 PM IST
ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള അപേക്ഷകളും ആക്ഷേപങ്ങളും 14 വരെ www.sec.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി നല്‍കാം. 2025 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് തികഞ്ഞവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫോറം നാലും വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിന് ഫോറം ആറിലും ഒരു വോട്ടറുടെ പേരുവിവരം ഒരു വാര്‍ഡില്‍ നിന്നും മറ്റൊരു വാര്‍ഡിലേക്ക് മാറ്റുന്നതിന് ഫോറം നമ്പര്‍ ഏഴിലും അപേക്ഷ നല്‍കാം. അന്തിമ വോട്ടര്‍പട്ടിക 25ന് പ്രസിദ്ധീകരിക്കും.
പൊതുജനങ്ങള്‍ ഈ അവസരം പരാമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.