ബ്രോഷർ പ്രകാശനം ചെയ്തു
1597238
Sunday, October 5, 2025 11:37 PM IST
ചെങ്ങന്നൂര്‍: ലില്ലി ലയണ്‍സ് സ്പെഷല്‍ സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ഡോ. എ.പി. ശ്രീകുമാര്‍ മെമ്മോറിയല്‍ തെക്കന്‍ കേരള ഭിന്നശേഷി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ചെങ്ങന്നൂരില്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഭിന്നശേഷി വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി 18ന് ടൂര്‍ണമെന്റ് നടക്കും.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി സിംഗിള്‍സ്, ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് എന്നീ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടക്കും. ടൂര്‍ണമെന്റിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് ഡോ. എ. പി. ശ്രീകുമാര്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും 5,000 രൂപ അവാര്‍ഡും രണ്ടാം സ്ഥാനക്കാര്‍ക്ക് ആന്‍ഡ്രിയ മെമ്മോറിയല്‍ ട്രോഫിയും 2,500 രൂപയും ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള ടൂര്‍ണമെന്റിന്റെ ബ്രോഷര്‍ കൊടിക്കുന്നില്‍ സുരേഷ് എംപി പ്രകാശനം ചെയ്തു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 13നകം രജിസ്ട്രേഷന് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ഫോണ്‍: 97479 82434, 81138 15855 ഇ മെയില്‍: [email protected]