വൈശ്യംഭാഗം പാലത്തിൽ ലൈറ്റുകൾ സ്ഥാപിച്ചു
1596941
Sunday, October 5, 2025 3:43 AM IST
അമ്പലപ്പുഴ: കഞ്ഞിപ്പാടം വൈശ്യംഭാഗം പാലത്തില്‍ ലൈറ്റുകള്‍ സ്ഥാപിച്ചു. അമ്പലപ്പുഴ വടക്ക്, നെടുമുടി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തില്‍ അമ്പലപ്പുഴ വടക്ക് പഞ്ചായത്താണ് 2025-26 പദ്ധതിയില്‍ 4.2 ലക്ഷം രൂപ ചെലവില്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്.
മനുഷ്യാവകാശ പ്രവര്‍ത്തകര്‍ താഴ്ചയില്‍ നസീറും മറ്റു സംഘടനകളും പഞ്ചായത്തിന് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പഞ്ചായത്ത് ലൈറ്റുകള്‍ സ്ഥാപിച്ചത്. ഇരുവശങ്ങളിലായി 28 ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
എച്ച്. സലാം എംഎല്‍എ ഇതിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് അധ്യക്ഷനായി. നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് മിനി മന്മധന് നായര്‍, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. ദീപ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പ്രജിത്ത് കാരിക്കല്‍, ലേഖാമോള്‍ സനില്‍, അഗം റസിയാബീവി എന്നിവര്‍ പങ്കെടുത്തു.