മെഡിക്കല്‍ കോളജിന് പുതിയ ബസ് വാങ്ങാന്‍ ഫണ്ട് അനുവദിച്ചു
1596940
Sunday, October 5, 2025 3:43 AM IST
ആലപ്പുഴ: മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കായി ബസ് വാങ്ങാന്‍ 30 ലക്ഷം രൂപയുടെ ഭരണാനുമതി. രാജ്യസഭാംഗം സന്തോഷ് കുമാര്‍ എംപിയുടെ എംപി ഫണ്ടില്‍നിന്നാണ് രൂപ വകയിരുത്തിയത്. പിടിഎ നല്കിയ നിവേദനത്തെത്തുടര്‍ന്നാണ് ബസ് വാങ്ങാന്‍ ഭരണാനുമതി ലഭിച്ചത്.
2025-2026 വര്‍ഷത്തെ എംപി ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. 2026 മാര്‍ച്ച് 30ന് മുന്‍പായി നടപടിക്രമങ്ങള്‍ പാലിച്ച് ബസ് വാങ്ങാന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനു ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. പുതിയ ബസ് വാങ്ങാന്‍ ഫണ്ട് അനുവദിച്ച രാജ്യസഭാംഗം സന്തോഷ് കുമാറിനെ മെഡിക്കല്‍ കോളജ് പിടിഎ യോഗം അഭിനന്ദിച്ചു.