സംസ്ഥാന സീനിയര്‍ ബാസ്കറ്റ്ബോള്‍: ആലപ്പുഴയെ റൂഷിനും ടെസയും നയിക്കും
1597242
Sunday, October 5, 2025 11:37 PM IST
ആലപ്പുഴ: സംസ്ഥാന സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലാ പുരുഷ, വനിതാ ടീമുകളെ റൂഷീനും ടെസയും നയിക്കും.
പുരുഷ ടീം: റുഷീന് ഷുക്കൂര്‍-ക്യാപ്റ്റന്‍, ഡിനോയ് പി. ഡൊമിനിക്, കാര്‍ത്തിക് ബാബു, ആര്. ആല്‍ഫി, ആല്ബിന് ടി. വര്‍ഗീസ്, നിരഞ്ജന് എസ്. നായര്‍, അന്സിഫ് ഫാസില്‍ സി, നിയോ ജോണ്‍ വിന്‍സെന്റ്, വി.എസ്. ബ്ലസണ്‍, പി.എം. ഗൗതം, വി. അനന്ദകൃഷ്ണന്, എസ്. പ്രതാപ്. കോച്ച്: മുഹമ്മദ് ഷനാസ്. വനിതാ ടീം: ടെസ ഹര്ഷന്- ക്യാപ്റ്റന്‍, ഒലിവിയ ടി. ഷൈബു, സ്വപ്ന മരിന് ജിജു, അഭിരാമി കെ.എ, ജെസ്ലി പി.എസ്, ഗംഗാ രാജഗോപാല്‍, സുഭദ്ര ജയകുമാര്‍, ശിവാനി അജിത്ത്, അനീഷ ഷിബു, അനഘ.ആര്, നിള ശരത്, സല്‍മ നൗറിന് എം. കോച്ച്: റോജാമോള്‍ ജി.
പരിശീലന ക്യാമ്പിനുശേഷം ടീം അംഗങ്ങള്‍ക്ക് മെഡിവിഷന്‍ മാനേജിംഗ് ഡയറക്ടര്‍ ബിബു പുന്നൂരാന്‍ ജേഴ്സികള്‍ വിതരണം ചെയ്തു. പട്ടണചത്വരത്തിലെ ബാബു ജെ. പുന്നൂരാന്‍ ബാസ്കറ്റ്ബോള്‍ സ്റ്റേഡിയത്തില്‍ നടത്തിയ ചടങ്ങില്‍ എഡിബിഎ പ്രസിഡന്റ് റോണി മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോണ്‍ ജോര്‍ജ്, പിആര്‍ഒ തോമസ് മത്തായി കരിക്കംപള്ളില്‍, എം. ബിനു, ഇ. നൗഷാദ് എന്നിവര്‍ പങ്കെടുത്തു.
69-ാം സംസ്ഥാന സീനിയര്‍ സ്റ്റേറ്റ് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് 2025 തൃശൂര്‍ കുന്നംകുളം ജവഹര്‍ സ്ക്വയര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 7 മുതല്‍ 12 വരെ സംഘടിപ്പിക്കും.