12 വയസുകാരിക്ക് നേരേ ലൈംഗികാതിക്രമം: പ്രതിക്ക് മൂന്നുവർഷം തടവും പിഴയും
1545422
Friday, April 25, 2025 11:53 PM IST
ചേർത്തല: 12 വയസുകാരിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് മൂന്നു വർഷം തടവും 50,000 രൂപയും ശിക്ഷിച്ചു. തൈക്കാട്ടുശേരി പഞ്ചായത്ത് ഒന്നാം വാർഡ് ചാത്തങ്കേരി വീട്ടിൽ മധു (48) നെയാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ) ശിക്ഷിച്ചത്.
പിഴ അടയ്ക്കാത്ത പക്ഷം മൂന്നുമാസം തടവുകൂടി അനുഭവിക്കണം. പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജെ. ജേക്കബ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിധി.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ബിനാ കാര്ത്തികേയന്, അഡ്വ. വി.എൽ. ഭാഗ്യലക്ഷ്മി എന്നിവര്‍ കോടതിയില്‍ ഹാജരായി.