ജര്‍മനിയില്‍ സ്റ്റൈപെന്റോടെ സൗജന്യ ഉപരിപഠനം: സെമിനാര്‍ നാളെ തിരുവല്ലയില്‍
1545113
Friday, April 25, 2025 12:09 AM IST
കോട്ടയം: ജൻറൈസ് ഗ്ലോബല്‍ സ്റ്റാഫിംഗും ബദനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് സ്റ്റഡീസും ചേര്‍ന്ന് ജര്‍മനിയിലെ ഉപരിപഠന സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനായി സെമിനാര്‍ സംഘടിപ്പിക്കും. നാളെ രാവിലെ 10 മുതല്‍ തിരുവല്ല തോലശേരി പുഷ്പഗിരി റോഡിലുള്ള ബഥനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് സ്റ്റഡീസിലാണ് (ബില്‍സ്) സെമിനാര്‍ നടക്കുന്നത്.
പ്ലസ് ടു വിന് 55ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. പഠന കാലത്ത് പ്രതിമാസം ഒരു ലക്ഷം രൂപ വരെ സ്റ്റൈപെന്റ് ലഭിക്കും. പഠനം പൂര്‍ത്തിയാക്കിയശേഷം പ്ലേസ്മെന്റ് അവസരങ്ങളും പിആര്‍ സാധ്യതകളും ലഭിക്കും.
നഴ്സിംഗ് കൂടാതെ ഫുഡ് ടെക്നോളജി, ലോജിസ്റ്റിക്സ്, മെക്കട്രോണിക്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ഇലക്ട്രിക്കല്‍ മെക്കാനിക്സ് കോഴ്സുകളും സ്റ്റൈപെന്റോടെയും ഫീസില്ലാതെയും പഠിക്കാം. ജൻറൈസിലൂടെ കേരളത്തില്‍നിന്ന് ധാരാളം കുട്ടികള്‍ക്കു പ്ലേയ്സ്മെന്റ് ലഭിച്ചു. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം.
ഇപ്പോള്‍ രജിസ്റ്റര്‍ഡ് നഴ്സ്മാര്‍ക്കും അവസരമുണ്ട്. ബിഎസ്സി, ജിഎന്‍എം രജിസ്റ്റര്‍ഡ് നഴ്സുമാര്‍ക്ക് ജര്‍മന്‍ ഭാഷാപരിശീലനവും താമസ ഭക്ഷണ സൗകര്യങ്ങളും നല്‍കും. ഫോൺ: 7042421927, 7428548800. info<\@>genrise.in.