രാസലഹരിക്കെതിരേ ദീപം കൊളുത്തി ഐക്യദാര്‍ഢ്യം: ബീച്ചില്‍ മോചനജ്വാല
1545109
Friday, April 25, 2025 12:08 AM IST
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ബീച്ചില്‍ രാസലഹരിക്കെതിരെ പ്രതിരോധ സന്ദേശമുയര്‍ത്തി മോചനജ്വാല തെളിച്ചു.
ലഹരി വിരുദ്ധ മോചനജ്വാല പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ബീച്ചില്‍ പി.പി. ചിത്തരഞ്ജന് എംഎല്‍എ നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു.
നിരന്തരമായ ബോധവത്കരണ പരിപാടികളിലൂടെ മാത്രമേ ലഹരിയുടെ ഉപയോഗം കുറയ്ക്കാന്‍ കഴിയുകയുള്ളൂവെന്ന് മോചന ജ്വാല ഉദ്ഘാടനം ചെയ്തുകൊണ്ട് പി.പി. ചിത്തരഞ്ജന് എംഎല്‍എ പറഞ്ഞു.
ഫ്രാന്‍സിസ് മാര്പാര്പ്പയ്ക്കും പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചവര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടാണ് പരിപാടി തുടങ്ങിയത്.
ജില്ല ാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി വിരുദ്ധ സന്ദേശം നല്‍കിക്കൊണ്ട് വിനോദ് നരനാട്ട് നടത്തിയ കിറ്റി ഷോയും ഇതോടനുബസിച്ച് അരങ്ങേറി.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി. എസ്. താഹ, ജില്ലാ പഞ്ചായത്ത് അംഗം ആര്.റിയാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ് സുമേഷ്, കുടുംബശ്രീ ജില്ലാ കോ - ഓര്‍ഡിനേറ്റര്‍ എസ്. രഞ്ജിത്, ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് പി.വി. വിനോദ്, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജെ. മായാലക്ഷ്മി, സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ സോഫിയ അഗസ്റ്റിന്, ഷീല മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.