മുതുകുളം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി തിരുനാളിന് 27ന് കൊടിയേറും
1545118
Friday, April 25, 2025 12:09 AM IST
കായംകുളം: മുതുകുളം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാൾ 27 മുതല്‍ മേയ് 3 വരെ നടക്കും. 27ന് തിരുനാൾ കൊടിയേറ്റ് വികാരി റവ. ഫാ. വി. തോമസ് നിര്‍വ്വഹിക്കും. 30ന് വൈകിട്ട് 6 ന് സന്ധ്യാ നമസ്കാരം, ഗാനശുശ്രൂഷ, 7ന് വചന ശുശ്രൂഷയ്ക്ക് ഫാ. ജോണ്‍ ടി. വര്‍ഗീസ് കൂടാരത്തില്‍ നേതൃത്വം നൽകും.
മേയ് ഒന്നിന് വൈകിട്ട് 6.30ന് ഗാനശുശ്രൂഷ, 7 ന് വചനശുശ്രൂഷ ഫാ ജോണ്‍. ടി. വര്‍ഗീസ് കുളക്കട നയിക്കും. മെയ് രണ്ടിനു വൈകിട്ട് 6ന് സന്ധ്യാനമസ്കാരം, ആകാശദീപക്കാഴ്ച, വൈകിട്ട് 7ന് ഭക്തിനിര്‍ഭരമായ റാസ. രാത്രി 9.20ന് ആശീര്‍വാദം. മേയ് 3ന് രാവിലെ 7ന് പ്രഭാത നമസ്കാരം 8ന് വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും.
25 വര്‍ഷമായി പ്രധാന ശുശ്രൂഷകനായി പള്ളിയിൽ സേവനമനുഷ്ഠിക്കുന്ന കണ്ടത്തില്‍ കുഞ്ഞുമോന് ജോൺ, സംസ്ഥാന നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാന ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട ഷിജിന്. ജെ. കുഞ്ഞുമോൻ എന്നിവർക്ക് ആദരവ് നൽകും. തുടര്‍ന്ന് പ്രദക്ഷിണം കൊടിയിറക്ക്, ആശീര്‍വാദം, വെച്ചൂട്ട് സദ്യ എന്നിവ നടക്കും.