കാരിച്ചാൽ സെന്റ് ജോർജ് പള്ളിയിൽ തിരുനാൾ ഇന്ന് തുടങ്ങും
1545420
Friday, April 25, 2025 11:53 PM IST
ഹരിപ്പാട്: കാരിച്ചാൽ സെന്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ വി.ഗീവർഗീസ് സഹദായുടെ ഓർമ്മതിരുന്നാൾ ഇന്ന് മുതൽ മെയ് 6 വരെ നടക്കും. നവീകരിച്ച എംഡി പാരിഷ് ഹാൾ കൂദാശയും ഉദ്ഘാടനവും ഇന്ന് വൈകിട്ട് 3ന് നടക്കും.മാവേലിക്കര ഭദ്രാസന മെത്രോപ്പോലിത്ത ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രോപ്പോലിത്ത കൂദാശ നിർവഹിക്കും. രമേശ് ചെന്നിത്തല എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രോപ്പോലിത്ത അധ്യക്ഷനാകും. തോമസ്.കെ. തോമസ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.
വൈകിട്ട് 5.30ന് എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രോപ്പോലിത്ത കൊടിയേറ്റ് കർമം നിർവഹിക്കും.
തിരുന്നാൾ ദിനങ്ങളിൽ രാത്രിനമസ്കാരം, പ്രഭാതനമസ്കാരം, സന്ധ്യാനമസ്കാരം, സമർപ്പണ പ്രാർഥന എന്നിവ നടക്കും.നാളെ രാവിലെ 8ന് കുർബാനയ്ക്ക് ഫാ. മനോജ് മാത്യു നേതൃത്വം നൽകും.
28ന് രാവിലെ 7.15ന് ഫാ. ഡോ.ജേക്കബ് മാത്യു കാരിച്ചാൽ നേതൃത്വം നൽകുന്ന കുർബാന. തുടർന്നുള്ള ദിവസങ്ങളിൽ ബസലേൽ റമ്പാൻ,ഫാ.ജോർജ് വർഗീസ്, ഫാ. പ്രവീൺ ജോൺമാത്യൂസ്, ഫാ.കെ.പി വർഗീസ്, ഫാ.ജിജി.കെ.തോമസ് എന്നിവരുടെ നേതൃത്വത്തിൽ കുർബാന നടക്കും.