ആയിരം വീടുകളിൽ ലഹരി വിരുദ്ധ സന്ദേശം നൽകി
1545116
Friday, April 25, 2025 12:09 AM IST
ചേര്‍ത്തല: തണ്ണീർമുക്കം ആസാദ് സംഘത്തിന്റെയും തണ്ണീർമുക്കം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്് എന്നിവയുടെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസിന്റെയും ആയിരം വീടുകളിൽ ലഹരിവിരുദ്ധ സന്ദേശം എത്തിക്കുന്നതിന്റെയും ഉദ്ഘാടനം ചേർത്തല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.എസ്. സുനിൽകുമാർ നിർവഹിച്ചു.
ആസാദ് സംഘം പ്രസിഡന്റ് തണ്ണീർമുക്കം ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. ബേബി തോമസ് പദ്ധതി വിശദീകരിച്ചു. മുഹമ്മ പോലീസ് സബ് ഇൻസ്പെക്ടർ മനോജ് യു. കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മനോജ്കുമാർ ക്ലാസ് എടുത്തു. പ്രോഗ്രാം ഓഫീസർ ഡോ. എ.എസ്. ബെൻറോയ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിടിഎ പ്രസിഡന്റ് സൈജു, എൻ. സിദ്ധാർഥൻ, പ്രസന്നൻ ആർ കല്ലായി, ആർ.വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.