മെഗാ മെഡിക്കൽ ക്യാമ്പ് രജിസ്ട്രേഷൻ ആരംഭിച്ചു
1545117
Friday, April 25, 2025 12:09 AM IST
ചേര്‍ത്തല: എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സഹകരണത്തോടെ കൃഷി മന്ത്രി പി.പ്രസാദ് സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ കാമ്പിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ചേർത്തല എസ്എന്‍എം ജിബിഎച്ച്എസ് സ്കൂളിൽ മേയ് നാലിനാണ് മെഗാ മെഡിക്കൽ ക്യാമ്പ്. ചേർത്തല മണ്ഡലത്തിലുള്ളവർക്കാണ് ക്യാമ്പിൽ പങ്കെടുക്കാനാവുക.
പഞ്ചായത്ത് ഓഫീസുകൾ, ചേർത്തല മുനിസിപ്പൽ ഓഫീസ്, മന്ത്രിയുടെ മുനിസിപ്പൽ ഗാന്ധി ബസാർ ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഓഫീസ് എന്നിവിടങ്ങളിൽ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജനറൽ മെഡിസിൻ, ജനറൽ സർജറി, ഡെന്റൽ, കാർഡിയോളജി, പീഡിയാട്രിക്സ്, പീഡിയാട്രിക് കാർഡിയോളജി, ഗൈനക്കോളജി, ഇഎന്‍ടി, നേത്രരോഗം എന്നീ വിഭാഗങ്ങളായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കാണ് മുൻഗണന. ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 28നുളളില്‍ പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടക സമിതി ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, ജനറൽ കൺവീനർ ടി.എസ്. അജയകുമാർ എന്നിവർ അറിയിച്ചു.