ചക്കരക്കടവ് സെന്റ് ജോര്‍ജ് പള്ളിയില്‍ തിരുനാള്‍
1545416
Friday, April 25, 2025 11:53 PM IST
ആലപ്പുഴ: പുത്തനങ്ങാടി ചക്കരക്കടവ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിനു കൊടിയേറി. ഇന്നലെ വൈകുന്നേരം അഞ്ചിന് വികാരി ഫാ. ജോബിന് തൈപ്പറമ്പില്‍ കൊടിയേറ്റി. ഇന്നു രാവിലെ ആറിന് സപ്ര, വിശുദ്ധ കുര്‍ബാന, വൈകുന്നേരം അഞ്ചിന് വിശുദ്ധകുര്‍ബാന, പ്രസംഗം, മധ്യസ്ഥ പ്രാര്‍ഥന ലദീഞ്ഞ് എന്നിവ നടക്കും. ഫാ. തോമസ് മംഗലത്ത് കാര്‍മികനാവും.
നാളെ രാവിലെ 7.30നു കുട്ടികളുടെ വിശുദ്ധകുര്‍ബാന സ്വീകരണം. തുടര്‍ന്ന് സപ്ര, വിശുദ്ധകുര്‍ബാന, പ്രസംഗം. റവ.ഡോ. ജോസ് ആലഞ്ചേരി കാര്‍മികനാവും. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന സീറോ മലങ്കര. ഫാ. രഞ്ജിത്ത് മടത്തിറമ്പില്‍ കാര്‍മികനാവും.
തിങ്കളാഴ്ച രാവിലെ 6.15ന് സപ്ര, വിശുദ്ധ കുര്‍ബാന. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, പ്രസംഗം, മധ്യസ്ഥ പ്രാര്‍ഥന, ലദീഞ്ഞ്. ഫാ. മാത്യു പുളിച്ചമാക്കല്‍ കാര്‍മികത്വം വഹിക്കും.
മേയ് മൂന്നിന് 6.30ന് തിരുനാള്‍ പ്രദക്ഷിണം നടക്കും. നാലിന് വൈകുന്നേരം നാലിന് ആഘോഷമായ വിശുദ്ധ കുര്‍ബാന. ഫാ. ജോറിന്‍ ഇല്ലിക്കല്‍ സിഎംഐ തിരുനാള്‍ സന്ദേശം നല്‍കും. ആറിനു പട്ടണ പ്രദക്ഷിണം. ഫാ. വര്‍ഗീസ് കായിത്ര, ഫാ. സനു വലിയവീട് സിഎംഐ എന്നിവര്‍ നേതൃത്വം നല്‍കും.