ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യാശയുടെ വഴിയിലേക്ക് ലോക ജനതയെ ആനയിച്ച കാരുണ്യത്തിന്റെ മുഖം: ഫാ. സിറിള്‍ ചേപ്പില
1545419
Friday, April 25, 2025 11:53 PM IST
ആലപ്പുഴ: ക്രൈസ്തവ വിശ്വാസത്തിന്റെ ആകെ തുകയായ സ്നേഹം പകര്‍ന്ന് പ്രത്യാശയുടെ വഴിലേക്ക് ലോകജനത്തെ ആനയിച്ച കാരുണ്യത്തിന്റെ മുഖമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് പള്ളി വികാരി ഫാ. സിറിള്‍ ചേപ്പില. കിടങ്ങറ പള്ളിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പായ്ക്കായി പ്രത്യേകമായി നടത്തിയ പരിശുദ്ധ കുര്‍ബാനയില്‍ അനുസ്മരണ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ദുര്‍ബലരുടെ അടുത്തുചെന്ന് അവരോട് സംസാരിച്ച് കഷ്ടത അനുഭവിക്കുന്നവര്‍ക്കൊപ്പം അവസാന ശ്വാസംവരെ ശബ്ദമുയര്‍ത്തിയ മനുഷ്യസ്നേഹിയും നല്ല ഇടയനുമായിരുന്നു
ഫ്രാൻസിസ് മാർപാപ്പ. സമാധാനത്തിനുവേണ്ടി അശ്രാന്തം പരിശ്രമിച്ച കാലഘട്ടത്തിന്റെ പ്രവാചകനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് ഫാ. സിറിള്‍ ചേപ്പില അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു. പരിശുദ്ധ കുര്‍ബാനയും ഒപ്പീസും നടത്തുയും സ്നേഹദീപം തെളിക്കുകയുംചെയ്തു.