കിണറ്റിൽ കുടുങ്ങിയ മുര്‍ഖനെ പിടികൂടി
1543717
Sunday, April 20, 2025 12:29 AM IST
എടത്വ: കിണറ്റില്‍ കുടുങ്ങിയ മുര്‍ഖന്‍ പാമ്പിനെ പിടികൂടി. തലവടി പഞ്ചായത്ത് 11 -ാം വാര്‍ഡില്‍ ചിറയകാട്ട് ബൈജുവിന്റെ വീട്ടിലെ കിണറ്റില്‍ കുടുങ്ങിയ മൂര്‍ഖന്‍ പാമ്പിനെയാണ് പിടികൂടിയത്. പാമ്പ് കിണറ്റില്‍ വീണുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ എടത്വ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് ഇടപെട്ടതിനെത്തുടര്‍ന്ന് കരുവാറ്റ സ്വദേശിയായ സ്നേക് റെസ്ക്യു ടീമിലെ ഫാ. ചാര്‍ളിയാണ് പാമ്പിനെ സാഹസികമായി പിടികൂടി വനം വകുപ്പിനു കൈമാറിയത്.