ഈസ്റ്റര്‍ ദിനാഘോഷം ജില്ലാ ജയിലില്‍
1543711
Sunday, April 20, 2025 12:29 AM IST
ആലപ്പുഴ: ഫ്രണ്ട്സ് ഓഫ് റിന്യൂവല്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലാ ജയിലില്‍ ഈസ്റ്റര്‍ ദിനാഘോഷം നടത്തി. കെസിബിസി കമ്മീഷന് എക്സിക്യൂട്ടീവ് മെമ്പര്‍ ഉമ്മച്ചന് ചക്കുപുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഫാ. പയസ് ആറാട്ടുകുളം ഉദ്ഘാടനം ചെയ്തു.
വിശുദ്ധ കുർബാനയ്ക്ക് ഫാ. സോണി നേതൃത്വം നല്കി. ഓള് ഇന്ത്യ കാത്തലിക് യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി ബാബു അത്തിപ്പൊഴിയില്‍, ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ജയചന്ദ്രന്, കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് പി.എല്‍. വര്‍ഗീസ്, സിസ്റ്റര്‍ എല്‍സി, സിസ്റ്റര്‍ അല്‍ഫോന്‍സാ, സെലിന് ജോസഫ്, എം.ജെ. സാബു, സാവിയോ പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.