റെയിൽവേ ക്രോസ് ബാറിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
1542781
Tuesday, April 15, 2025 11:53 PM IST
അമ്പലപ്പുഴ: റെയിൽവേ ക്രോസ് ബാറിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മാന്നാർ കുട്ടമ്പേരൂർ അലിൻഡ് സ്വിച്ച് ഗിയർ ഡിവിഷൻ ഒൻപതാം വാർഡിൽ മാന്നാർ ക്ഷീരോത്പാദക സഹകരണസംഘത്തിനു എതിർവശം തോപ്പിൽ കിഴക്കേതിൽ സജി-അജിത ദമ്പതികളുടെ മകൻ രാഹുൽ സജി (27) ആണ് അപകടത്തിൽ മരിച്ചത്. തകഴി റെയിൽവേ ഗേറ്റിൽ ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം.
ചാനൽ കോപ്പിയർ എന്ന സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവ് മാന്നാറിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ട്രെയിൻ വരുന്നതിനായി ഗേറ്റ് അടയ്ക്കുന്നതിനിടെ ക്രോസ് ബാറിലിടിച്ചാണ് അപകടമുണ്ടായത്. അവിവാഹിതനാണ്. സഹോദരന് രാകേഷ്.