കാഞ്ചനാഭായിക്ക് വിഷുക്കൈനീട്ടമായി സ്നേഹഭവനം
1543090
Wednesday, April 16, 2025 11:56 PM IST
കായംകുളം: നിർധനകുടുംബത്തിന് വിഷുക്കൈനീട്ടമായി സ്നേഹഭവനത്തിന്റെ താക്കോൽ കൈമാറി. കെ.സി. വേണുഗോപാൽ എംപിയുടെ ഇടപെടലിൽ കാഞ്ചനാഭായി എന്ന വീട്ടമ്മയ്ക്കാണ് പ്രവാസി വ്യവസായി വി.ടി. സലീം വീട് നിർമിച്ചുനൽകിയത്. സ്നേഹഭവനത്തിന്റെ താക്കോൽ ദാനം കെ.സി. വേണുഗോപാൽ എംപി നിർവഹിച്ചു.
കരിയിലകുളങ്ങര പുത്തൻറോഡ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ വിഷുക്കൈനീട്ടമായി 101 അമ്മമാർക്ക് വിഷുക്കോടി വിതരണവും കായിക കലാരംഗത്ത് മികവ് തെളിയിച്ച പ്രതിഭകൾക്കുള്ള ഉപഹാര സമർപ്പണവും എംപി നിർവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി. സൈനുലാബ്ദീൻ അധ്യക്ഷത വഹിച്ചു. മഹാദേവൻ വാഴശേരിൽ, കെ.പി. ശ്രീകുമാർ, ജോൺസൺ ഏബ്രഹാം, അഡ്വ. ഇ. സമീർ, ഷൈനു ക്ലെയർ മാത്യു എന്നിവർ പ്രസംഗിച്ചു.