ലഹരിമുക്ത വനിതാ സ്ക്വാഡിന് രൂപം നൽകി
1543093
Wednesday, April 16, 2025 11:56 PM IST
കായംകുളം: ലഹരിമുക്ത നാടിന് പിന്തുണയുമായി കായംകുളം നഗരസഭ പതിനാലാം വാർഡിനെ ലഹരിമുക്ത പ്രദേശമാക്കി മാറ്റാൻ കോൺഗ്രസ് വനിതാ സ്ക്വാഡിന് രൂപം നൽകി. കുടുംബസംഗമം കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവും സ്ഥാപിച്ച ജനാധിപത്യ മതേതര ആശയങ്ങളെ ഇല്ലാതാക്കാനാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഫാസിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നതെന്നും രാജ്യത്ത് ഇന്ന് കാണുന്ന എല്ലാ വികസനങ്ങളും നേടിയെടുത്ത് ഇന്ത്യയെ ലോകത്ത് നിർണായക ശക്തിയാക്കിതും പാവപ്പെട്ടവനെ ദാരിദ്ര്യത്തിൽനിന്നു കരകയറ്റിയതും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി സെക്രട്ടറി ഇ. സമീർ മുഖ്യപ്രഭാഷണം നടത്തി. അൻസാരി കോയിക്കലേത്ത് അധ്യക്ഷത വഹിച്ചു. ചിറപ്പുറത്ത് മുരളി, റ്റി. സൈനുലാബ്ദീൻ, പി.സി. റെഞ്ചി, ബിജു നസറുള്ള, ബിജു കണ്ണങ്കര, ഷെരീഫ് തുടങ്ങിയവർ പ്രസംഗിച്ചു.