ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസിന് പൗരസ്വീകരണം 28ന്
1543716
Sunday, April 20, 2025 12:29 AM IST
മാവേലിക്കര: മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസിന് മാവേലിക്കരയില്‍ പൗരസ്വീകരണം നല്കുന്നു. 28ന് വൈകിട്ട് 3.30ന് മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്നേഹാദര സമര്‍പ്പണ സമ്മേളനം വി.എം. സുധീരന് ഉദ്ഘാടനം ചെയ്യും. എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി ഉപഹാര സമര്‍പ്പണം നടത്തും.
കെ. ജയകുമാര്‍ ഐഎഎസ്, പത്തനാപുരം ഗാന്ധിഭവന് സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്, നഗരസഭാ ചെയര്മാന് നൈനാന് സി. കുറ്റിശേരില്‍, ശുഭാനന്ദാശ്രമം ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദന്, മാവേലിക്കര ടൗണ്‍ ഇമാം ജനാബ് അബ്ദുല്‍ സത്താര്‍ മൗലവി, ഡോ. ഷാഹിദ കമാല്‍ എന്നിവര്‍ പങ്കെടുക്കുമെന്നും സംഘാടക സമിതി ചെയര്മാന് മുരളീധരന് തഴക്കര, ജനറല്‍ കണ്‍വീനര്‍ അഡ്വ.കെ. സുരേഷ്കുമാര്‍ എന്നിവര്‍ അറിയിച്ചു.