കുരിശിന്റെ വഴിയിൽ തീർഥാടന യാത്ര നടത്തി ബ്രദർ മാത്യു ആൽബിൻ
1543712
Sunday, April 20, 2025 12:29 AM IST
അമ്പലപ്പുഴ: യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓര്‍മപുതുക്കി പതിവുമുടക്കാതെ കുരിശിന്റെ വഴിയില്‍ പങ്കെടുത്ത് ബ്രദര്‍ മാത്യു ആല്ബിന്. ചേര്‍ത്തല തങ്കി ഫെറോന പള്ളിയിലേക്കും പൂങ്കാവ് പള്ളിയിലേക്കും മാത്യു ആല്ബിന് യാത്ര നടത്തി. ചണച്ചാക്കിന്റെ വസ്ത്രമണിഞ്ഞ് കുരിശുമേന്തിയായിരുന്നു യാത്ര.
മതസൗഹാര്‍ദത്തിന്റെ പ്രതീകമായി ദേശീയപാതയിലൂടെ കളര്‍കോട് തെക്കെ മഹല്ലിലും കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലും എത്തി പ്രാര്‍ഥിച്ചു. പൂങ്കാവ് പള്ളിയിലേയും തങ്കി പള്ളിയിലേയും വിശുദ്ധ കുര്‍ബാനയിലും ശാന്തി ഭവന് ട്രസ്റ്റി ബ്രദര്‍ മാത്യു ആല്ബിന് പങ്കെടുത്തു.