പാര്‍ക്കിംഗ് നിരക്ക് കൂട്ടിയിട്ടും വെയിലും മഴയുമേറ്റ് വാഹനങ്ങള്‍
1543422
Thursday, April 17, 2025 11:44 PM IST
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന് ഉള്‍പ്പെടെയുള്ള പ്രധാന സ്റ്റേ ഷനുകളില്‍ പാര്‍ക്കിംഗ് നിരക്ക് വര്‍ധിപ്പിക്കാന്‍ റെയില്‍വേ തീരുമാനിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും യാത്രക്കാരുടെ വാഹനങ്ങള്‍ക്ക് സുരക്ഷിത ഇടം ഒരുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന പരാതി ശക്തം.
ഫെബ്രുവരിയിലാണ് പാര്‍ക്കിംഗ് നിരക്ക് 20 മുതല്‍ 30 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്. വര്‍ധന ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിക്കുകയും ചെയ്തു.
പുതുക്കിയ നിരക്കനുസരിച്ച്, ഇരുചക്ര വാഹനങ്ങള്‍ക്ക് രണ്ടു മണിക്കൂര്‍ വരെ 10 രൂപയും (നിലവില്‍ അഞ്ചു രൂപ) എട്ടു മണിക്കൂര്‍ വരെ 20 രൂപ യും (നിലവില്‍ 15 രൂപ), 24 മണിക്കൂര്‍ വരെ 30 രൂ പയുമാണ്(നിലവില്‍ 20 രൂപ) ഈടാക്കുന്നത്. ഹെല്‍മെറ്റ് പ്രത്യേകം സൂക്ഷി ക്കണമെങ്കില്‍ അതിനു 10 രൂപ അധികം നല്‍കണം. 24 മുതല്‍ 48 മണിക്കൂര്‍ വരെയുള്ള ഇരുചക്ര വാഹന പാര്‍ക്കിംഗ് നിരക്ക് 50 രൂപയില്‍നിന്ന് 60 രൂപയായി ഉയര്‍ന്നു. ഇതേ സമയപരിധിയില്‍ കാറിന്റെ നിരക്ക് 100 രൂപയില്‍നിന്ന് 180 രൂപയായി വര്‍ധിച്ചു.
2017 ലാണ് ഇതിനു മുന്‍പ് റെയില്‍വേ പാര്‍ക്കിംഗ് ഫീസ് പരി ഷ്കരിച്ചത്. എട്ടു വര്‍ഷത്തിനു ശേഷമാണ് ഇപ്പോള്‍ നിരക്ക് വര്‍ധിപ്പിക്കുന്നത്. നിര്‍ത്തുന്ന ട്രെയിനുകളുടെ എണ്ണം, യാത്രക്കാരുടെ എണ്ണം എന്നിവയുടെ അടിസ്ഥാന ത്തില്‍ സ്റ്റേഷനുകളെ വി വിധ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷനു കീഴില്‍ ഒന്നാം കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ചെങ്ങന്നൂരില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് ഒരു മാസത്തെ പാര്‍ക്കിംഗ് നിരക്ക് 360 രൂപയില്‍ നിന്ന് 600 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.
എന്നാല്‍, നിരക്ക് വര്‍ധിപ്പിച്ചതിന് ആനുപാതികമായി സൗകര്യങ്ങള്‍ സ്റ്റേഷനില്‍ ലഭ്യമല്ലെന്നാണ് യാത്രക്കാരുടെ പ്രധാന പരാതി. പഴയ ശുചിമുറി സമുച്ചയത്തിനു സമീപത്തും പില്‍ഗ്രിം ഷെല്‍ട്ടറിനു സമീപത്തുമുള്ള തുറസായ സ്ഥലങ്ങളിലാണ് ഇപ്പോഴും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്.
മരത്തണലില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ പക്ഷികള്‍ കാഷ്ഠിക്കുന്നത് പതിവായതോടെ വാഹനങ്ങള്‍ വൃത്തികേടാകുന്നതു യാത്രക്കാര്‍ക്ക് ദുരിതമാകുന്നു.
ഇരുചക്രവാഹനങ്ങള്‍ സൂക്ഷിക്കുന്ന ഭാഗത്തെങ്കിലും മേല്‍ക്കൂര നിര്‍മിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നുണ്ട്. എന്നാല്‍ റെയില്‍വേ പാര്‍ക്കിംഗ് സ്ഥലത്തിന്റെ കരാർ നല്‍കുകയാണ് പതിവായി ചെയ്യുന്നത്. അതിനാല്‍ സ്ഥിരം നിര്‍മാണങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്നാണ് റെയില്വേയടെ നിലപാട്.
താത്കാലികമായി പടുത വലിച്ചുകെട്ടിയെങ്കിലും വാഹനങ്ങള്‍ സംര ക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. അതേസമയം, മേല്‍ക്കൂര നിര്‍മിക്കാന്‍ കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കൊമേഴ്സ്യല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചെങ്ങന്നൂരിനു പുറമേ സമീപത്തുള്ള ചെറിയനാട് റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗും തുറസായ സ്ഥലത്താണ്. എന്നാല്‍ ഇവിടെ കരാര്‍ പുതുക്കിയിട്ടില്ലാത്തതിനാല്‍ നിലവില്‍ പാര്‍ക്കിംഗ് സൗജന്യമാണ്. ഉയര്‍ന്ന പാര്‍ക്കിംഗ് നിരക്ക് ഈടാക്കുമ്പോഴും അടിസ്ഥാന സൗകര്യ ങ്ങള് ഒരുക്കാത്ത റെയില്‍വേയുടെ നടപടി യാത്രക്കാര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. എത്രയും പെട്ടെന്ന് വിഷയത്തില്‍ റെയില്‍വേ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.