വീട്ടമ്മയെ ചുറ്റികയ്ക്ക് അടിച്ചു കൊന്നു; സഹോദരങ്ങൾ പിടിയിൽ
1543085
Wednesday, April 16, 2025 11:56 PM IST
പൂച്ചാക്കല്‍: വീട്ടമ്മയെ ചുറ്റികയ്ക്ക് അടിച്ചുകൊന്നു. അരൂക്കുറ്റി പഞ്ചായത്ത് ഒന്നാം വാ
ര്‍ഡില്‍ പുന്നത്താഴെ ശരവണന്റെ ഭാര്യ വനജ (50) ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി പത്തിനാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് അയല്‍വാസികളായ സഹോദരങ്ങളെ പൂച്ചാക്കല്‍ പോലീസ് പിടികൂടി. അരൂക്കുറ്റി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പുളിന്താഴത്ത് നികര്‍ത്തില്‍ വിജീഷ്, ജയേഷ് (42) എന്നിവരാണ് പിടിയിലായത്.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: ആറുമാസം മുമ്പ് പ്രതികളുടെ പിതാവിനെതിരേ വനജയുടെ സഹോദരന് ബാബു പൂച്ചാക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിലുള്ള വിരോധത്തിലാണ് പ്രതികള്‍ വനജയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തിയത്. ജയേഷ് വനജയുടെ തലയ്ക്ക് ചുറ്റികയ്ക്ക് അടിക്കുകയായിരുന്നു. വിജേഷ് വനജയുടെ ഭര്‍ത്താവ് ശരവണനെ ചുറ്റികകൊണ്ട് കൈക്കും നെഞ്ചിനും അടിച്ചു.
തടയാനെത്തിയ വനജയുടെ മകന് ശരത്തിനെ ചുറ്റികകൊണ്ട് അടിച്ചു. വനജയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ശരവണന്, ശരത്ത് എന്നിവര്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.