പൂങ്കാവ് പള്ളിയില്‍ ഇന്ന് ദീപക്കാഴ്ച
1543096
Wednesday, April 16, 2025 11:56 PM IST
ആലപ്പുഴ: പൂങ്കാവ് പള്ളിയില്‍ ഭക്തിസാന്ദ്രമായ പെസഹാരാവിന് ആത്മീയ ശോഭപകരുന്ന ദീപക്കാഴ്ച ഇന്നു നടക്കും. പെസഹാതിരുക്കര്‍മങ്ങള്‍ വൈകുന്നേരം ആറിന് ആരംഭിക്കും. വികാരി ഫാ. സേവ്യര്‍ ചിറമേല്‍ മുഖ്യ കാര്‍മികനായിരിക്കും. ഫാ. സെബാസ്റ്റ്യന്‍ പള്ളിപ്പറമ്പ് ഒസിഡി വചനപ്രഘാഷണം നടത്തും. തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ സ്ഥാപനം. കര്‍ത്താവിന്റെ തിരുസ്വരൂപം കല്ലറ ദേവാലയത്തില്‍ വയ്ക്കും. തുടര്‍ന്ന് വട്ടക്കല്ലില്‍ പ്രത്യേകം തയാറാക്കിയ മുല്ലപ്പന്തലില്‍ പൊതുവണക്കത്തിന് പ്രതിഷ്ഠിക്കും.
രാത്രി എട്ടുമുതലാണ് ദീപക്കാഴ്ച ആരംഭിക്കുന്നത്. കെ.സി. വേണുഗോപാല്‍ എംപി പ്രഥമദീപം തെളിക്കും. പി.പി. ചിത്തരഞ്ജന് എംഎല്‍എ ആമുഖ പ്രസംഗം നടത്തും.
പെസഹാവ്യാഴാഴ്ച രാത്രി നേര്ച്ചക്കഞ്ഞിവയ്പ്പിന് തീ കൊളുത്തുന്നത് കൃപാസനം ഡയറക്ടര്‍ റവ. ഡോ. ജോസഫ് വലിയവീട്ടിലാണ്. രാത്രി 12ന് തുടങ്ങുന്ന കുരിശിന്റെവഴിയില്‍ ഫാ. സെബാസ്റ്റ്യന്‍ ഒസിഡി ധ്യാനപ്രസംഗം നടത്തും. വിശുദ്ധവാര തിരുക്കര്‍മങ്ങളുടെ തല്‍സമയ സംരക്ഷണം ഇന്റര്‍നെറ്റ് വഴി ഉണ്ടായിരിക്കും.
പൂങ്കാവിലെത്തിച്ചേരുന്ന തീര്‍ഥാടകര്‍ക്കു വേണ്ടി കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസുകള്‍ പ്രത്യേക സര്‍വീസ് നടത്തും. ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ക്ക് പൂങ്കാവില്‍ പ്രത്യേക സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കും. വാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. പോലീസിന്റെ കണ്ട്രോള് റൂം തുറന്നിട്ടുണ്ട്.