ടിപ്പർ തോട്ടിലേക്ക് മറിഞ്ഞു; ഡ്രൈവർ രക്ഷപ്പെട്ടു
1543419
Thursday, April 17, 2025 11:44 PM IST
എടത്വ: ഭാരം കയറ്റിവന്ന ടിപ്പർലോറി നിയന്ത്രണംവിട്ട് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു. ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. എടത്വ പഞ്ചായത്ത് 15-ാം വാർഡിൽ തായങ്കരി വടകര ജെട്ടിക്ക് സമീപമാണ് അപകടം.
തായങ്കരി എസ്എൻഡിപി പാലം മുതൽ വടകര ജെട്ടി വരെ റോഡുപണി നടക്കുന്നതിനാൽ ലോറി പിറകോട്ട് തിരിക്കുന്നതിനിടെയാണ് നിന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്. ഡ്രൈവർ ലോറിയിൽനിന്ന് ചാടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.