ബംഗളൂരുവിൽ അപകടത്തിൽ യുവാവ് മരിച്ചു
1542782
Tuesday, April 15, 2025 11:53 PM IST
മങ്കൊമ്പ്: കുട്ടനാട് സ്വദേശിയായ യുവാവ് ബംഗളൂരുവിൽ അപകടത്തിൽ മരിച്ചു. രാമങ്കരി പഞ്ചായത്ത് മണലാടി മഠത്തിൽപറമ്പിൽ ഷൈനി ഫ്രാൻസിസിന്റെ മകൻ എബിൻ പോളാ(22) ണു മരിച്ചത്. ഞായറാഴ്ച രാവിലെ 8.30ന് ഗരിവാൾ സിറ്റിയിൽ എബിൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിച്ചായിരുന്നു അപകടം. മൃതദേഹം നാട്ടിലെത്തിച്ചു സംസ്കാരം നടത്തി.