മുത്തപ്പസംഘം 25-ാം വര്‍ഷവും മലയാറ്റൂരിലേക്ക്
1542788
Tuesday, April 15, 2025 11:53 PM IST
എടത്വ: മുത്തപ്പസംഘത്തിന്റെ നേതൃത്വത്തില്‍ എടത്വായില്‍നിന്ന് മലയാറ്റൂരിലേക്ക് കാല്‍നടയായി 25-ാം വര്‍ഷവും യാത്ര തിരിച്ചു. എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്റെ കാര്‍മികത്വത്തില്‍ നടന്ന പ്രത്യേക പ്രാര്ഥനയ്ക്കുശേഷമാണ് മലയാറ്റൂരിലേക്ക് മുത്തപ്പ സംഘം യാത്ര തിരിച്ചത്.
ചങ്ങംകരി സെന്റ് ജോസഫ്, ചമ്പക്കുളം കല്ലൂര്‍ക്കാട്, പള്ളാത്തുരുത്തി സെന്റ് തോമസ്, ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രല്‍, പട്ടണക്കാട് സെന്റ് ജോസഫ് ചാപ്പല്‍, അരൂര്‍ സെന്റ് അഗസ്റ്റിന്, കളമശേരി സെന്റ് ജോസഫ്, ചുവര സെന്റ് മേരീസ്, കാലടി സെന്റ് ജോസഫ് എന്നീ പള്ളികളില്‍ ദര്‍ശനം നടത്തിയ ശേഷം മുത്തപ്പ സംഘം 17ന് രാവിലെ മലയാറ്റൂര്‍ കുരിശുമല കയറും. 25 വര്‍ഷമായി തുടരുന്ന കാല്‍നട തീര്‍ഥയാത്രയ്ക്ക് തോമസ് വര്‍ക്കി ആലപ്പാട്, വിനില്‍ തോമസ് വേഴക്കാട് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.