ഇന്ന് പ്രത്യാശയുടെ ഉയിർപ്പുതിരുനാൾ
1543715
Sunday, April 20, 2025 12:29 AM IST
ആലപ്പുഴ: പ്രത്യാശയുടെ സന്ദേശവുമായി വിശ്വാസി സമൂഹം ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ജില്ലയിലെ പള്ളികൾ ഉയിർപ്പ് തിരുനാൾ ആഘോഷിക്കാൻ ഒരുങ്ങി. ക്രിസ്തു കുരിശിലേറിയശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമപുതുക്കലാണ് ഈസ്റ്റർ. അൻപത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഈസ്റ്റർ.
ഈസ്റ്റർ പ്രത്യാശയുടെയും പുതുക്കലിന്റെയും സമയമായതിനാൽ, വിശ്വാസികൾ പരസ്പരം ഈസ്റ്റർ ആശംസിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്യുന്നു. ജില്ലയിലെ വിവിധ പള്ളികളില്‍ ശുശ്രൂഷകളും പ്രാര്‍ഥനയും നടന്നു. ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ മുതൽ തങ്കി, പൂങ്കാവ്, ചമ്പക്കുളം, എടത്വ, അർത്തുങ്കൽ, തുന്പോളി തുടങ്ങി എല്ലാ പള്ളികളിലും ഉയിർപ്പിന്റെ പ്രത്യേക പ്രാർഥനാ ശുശ്രുഷകളും വിശുദ്ധ കുർബാനയും നടക്കുന്നു.