കുരിശിന്റെവഴിക്ക് അനുമതി നിഷേധിച്ചതിൽ പ്രതിഷേധം
1542787
Tuesday, April 15, 2025 11:53 PM IST
കുട്ടനാട്: ഓശാന ഞായറോടനുബന്ധിച്ച് രാജ്യ തലസ്ഥാനമായ ഡൽഹി സേക്രഡ് ഹാർട്ട് പള്ളിയിൽ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ച ഡൽഹി പോലീസ് നടപടി മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും ക്രൈസ്തവ ആചാരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നതി നു പിന്നിൽ രഹസ്യ അജണ്ടയുള്ളതായി സംശയിക്കുന്നതായും കത്തോലിക്ക കോൺഗ്രസ് ആരോപിച്ചു.
കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി ഫൊറോനയിൽ ഉൾപ്പെട്ട വിവിധ ഇടവക യൂണിറ്റുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രതിഷേധ പ്രാർഥന കൂട്ടായ്മ കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സെക്രട്ടറി സൈബി അക്കര ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കുഞ്ഞുമോൻ തൂമ്പുങ്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ ചെറുകാട്, കെ.എസ്. ആന്റണി കരിമറ്റം, കെ.പി. മാത്യു, തോമസുകുട്ടി മണക്കുന്നേൽ, ലിസി ജോസ്, ജോയിച്ചൻ പാണ്ടിശേരി, ഷാജി മരങ്ങാട്, ജോഷി കൊല്ലാപുരം തുടങ്ങിയവർ പ്രസംഗിച്ചു.