നിരോധിത പുകയില ഉത്പന്നവുമായി ഒരാള്‍ പിടിയില്‍
1541242
Thursday, April 10, 2025 12:00 AM IST
ചേർത്തല: എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് നഗരസഭ ഏഴാം വാർഡ് നികർത്തിൽ വിശ്വനിവാസിൽ വിശ്വജിത്തിനെ കസ്റ്റഡിയിലെടുത്തു. ചേർത്തല നെടുമ്പ്രകാട്ട് ജംഗ്ഷനു സമീപം പഴം, പച്ചക്കറി കട നടത്തുന്ന ഇയാളുടെ കൈയില്‍ നിന്നും 50,000 രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്.
അവധിക്കാലത്ത് ലഹരിവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പു നടത്തിവരുന്ന പ്രത്യേക പരിശോധനയിൽ ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.എം. സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.